njana-

കൊല്ലം: സമ്പ്രദായ സപ്താഹ യജ്ഞവേദികളെ ഭക്തിയിലൂടെ ലളിതമാക്കുകയും ഭക്തർക്ക് സാന്ത്വന സ്പർശം നൽകുകയും ചെയ്ത താമരക്കുടി ജ്ഞാന കുടീരം മഠാധിപതി സ്വാമിനി ശാരദാനന്ദ സരസ്വതിയുടെ സമാധിയോടനുബന്ധിച്ച് 41ന് സമാരാധന യതി പൂജ നടത്തി.

കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം സന്യാസി ശ്രേഷ്ഠർ പങ്കെടുത്തു. അപൂർവമായി നടക്കുന്ന യതി പൂജ കാണാൻ ആയിരക്കണക്കിന് ഭക്തരെത്തി. ചടങ്ങുകൾക്ക് സ്വാമിനി ഗീത ശാരദാനന്ദ സരസ്വതി, സ്വാമിനി മായ ശാരദാനന്ദ സരസ്വതി എന്നിവർ നേതൃത്വം നൽകി. സ്മൃതി സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥ ദീപ പ്രോജ്വലനം നടത്തി. അഡ്വ.കല്ലൂർ കൈലാസ് നാഥ് അദ്ധ്യക്ഷനായി. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അനുഗ്രഹ പ്രഭാഷണം നടത്തി. മാതാജിയുമായുള്ള ദീർഘകാല ബന്ധത്തെപ്പറ്റിയും ഭാരതീയ ഗുരു പരമ്പരകളുടെ അനുസ്യൂത പ്രവാഹം ശിഷ്യരിലൂടെ നിർവഹിക്കപ്പെടുമെന്നും കുമ്മനം പറഞ്ഞു. ആർ.എസ്.എസ് കൊല്ലം വിഭാഗ് സംഘചാലക് ഡോ. ബി.എസ്.പ്രദീപ് കുമാർ സ്മൃതി സന്ദേശം പകർന്നു. ഗ്രാമപഞ്ചായത്തംഗം ദീപ ശ്രീകുമാർ, ആർ.സജി താമരക്കുടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മാർഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗരുഡധ്വജാനന്ദ (വാഴൂർ തീർത്ഥപാദാശ്രമം)​, സ്വാമി പ്രഭാകരാനന്ദ (അയ്യപ്പ സേവാ ആശ്രമം, പാലക്കാട്)​, സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി (മഠാധിപതി മഹാരാഷ്ട്ര ബ്രഹ്മപുരി നിത്യാനന്ദാശ്രമം)​, സ്വാമി കൈവല്യാനന്ദ സരസ്വതി (പാലക്കാട്)​, സ്വാമി സച്ചിദാനന്ദ സരസ്വതി (കോട്ടയം പാലമുറി)​, സ്വാമി ആത്മാനന്ദ (കൊല്ലം)​, സ്വാമി അംബികാനന്ദ സരസ്വതി (ആറ്റിങ്ങൽ)​, സ്വാമി ശങ്കര സുന്ദരാനന്ദ സരസ്വതി (ഗുരുവായൂർ)​, സ്വാമി ശങ്കര രാമാനന്ദ സരസ്വതി, സ്വാമി ശങ്കര രാമാനന്ദ സരസ്വതി, സ്വാമി ശങ്കര സതീശാനന്ദ സരസ്വതി, മാതാജി ദേവി സംഗമേശാനന്ദ സരസ്വതി (ചെറുകോൽപ്പുഴ)​, മാതാജി വിദ്യാനന്ദ സരസ്വതി (ഏറ്റുമാനൂർ)​, മാതാജി അമൃതാനന്ദ സരസ്വതി (മലപ്പുറം)​, മാതാജി വസന്താനന്ദ സരസ്വതി (പാലക്കാട്)​, മാതാജി ജ്ഞാന വിജയാനന്ദ സരസ്വതി (കൊല്ലം)​, സ്വാമി കുമാരാനന്ദ സരസ്വതി (കൊല്ലം)​,സ്വാമി ശങ്കര യോഗാനന്ദ സരസ്വതി എന്നീ സന്ന്യാസി ശ്രേഷ്ഠർ യതി പൂജയ്ക്ക് നേതൃത്വം നൽകി.