കൊല്ലം: കേന്ദ്ര നൈപുണ്യ വിക​സന മന്ത്രാ​ലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ കോഴ്‌സു​ക​ളി​ലേക്ക് അപേ​ക്ഷ ക്ഷണിച്ചു. ജില്ല​യിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കിൽ സെന്റ​റു​ക​ളിൽ നട​ക്കുന്ന കോഴ്‌സു​കൾ സൗജ​ന്യ​മാ​ണ്. 15നും 45​നും ഇട​യിൽ പ്രായ​മുള്ള 20 പേർക്കാണ് അഡ്മി​ഷൻ. അന്താരാഷ്ട്ര നില​വാ​ര​മുള്ള സർട്ടിഫിക്ക​റ്റു​ക​ളാണ് നൽകു​ന്ന​ത്.
ഡ്രസ് മേക്കിംഗ്,​ ബ്യൂട്ടീ​ഷ്യൻ,​ വെൽഡിംഗ്,​ ഫുഡ് പ്രോസ​സിംഗ്,​ ഹാൻഡ് എം​ബ്രോ​യി​ഡറി,​ ഹാൻഡ് ക്രാഫ്ട്,​ കമ്പ്യൂ​ട്ടർ ഓപ്പ​റേ​റ്റർ,​ പ്ലംബിംഗ്,​ ടെക്സ്റ്റൈൽ പ്രിന്റിംഗ് എന്നിവയാണ് കോഴ്‌സു​കൾ. 15നകം ഡയ​റ​ക്ടർ, ജൻശി​ക്ഷൺ സൻസ്ഥാൻ, ടി.ഡി നഗർ-15, കച്ചേരി വാർഡ്, കള​ക്‌ട്രേ​റ്റിന് സമീപം,​ കൊല്ലം-691013 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 8921192772, 9496305630.