kuttappan-55

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര മൈലത്ത് ലോട്ടറി വിൽപ്പനക്കാരൻ കാറിടിച്ച് മരിച്ചു. മൈലം പള്ളിക്കൽ ചരുവിള പുത്തൻവീട്ടിൽ കുട്ടപ്പനാണ് (55) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.