കൊല്ലം: വീ​ട്ടിൽ മ​ദ്യ​പി​ച്ച് ബ​ഹ​ളമുണ്ടാ​ക്കി​യ യു​വാ​വി​നെ ക​മ്പി​വ​ടി​ക്ക് ആ​ക്ര​മി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച മ​ദ്ധ്യ​വ​യ​സ്​ക​നെ ഇ​ര​വി​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി. മ​യ്യ​നാ​ട് വ​യ​ലിൽ വീ​ട്ടിൽ വർഗീ​സിനെയാണ് (57) അറസ്റ്റ് ചെയ്തത്. ബ​ന്ധു​വാ​യ യു​വാ​വിനാ​ണ് ആ​ക്ര​മ​ണ​ത്തിൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ മാ​സം 29ന് രാ​ത്രി​യിൽ മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വും പ്ര​തി​യും ത​മ്മിലുണ്ടാ​യ വാ​ക്കുതർ​ക്ക​മാ​ണ് അ​ടി​പി​ടി​യിൽ ക​ലാ​ശി​ച്ച​ത്. പ്ര​കോ​പി​ത​നാ​യ പ്ര​തി ക​മ്പി​വ​ടി​യു​മാ​യി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​ന്റെ ര​ണ്ട് പ​ല്ലു​കൾ ഒ​ടി​ഞ്ഞു. ത​റ​യിൽ വീ​ണ യു​വാ​വി​നെ പ്ര​തി വീ​ണ്ടും മു​ഖ​ത്ത് വെ​ട്ടി​യും നി​ല​ത്തി​ട്ട് ച​വി​ട്ടി​യും ആ​ക്ര​മി​ച്ചു. പൊലീസ് ഇൻ​സ്‌​പെ​ക്​ടർ അ​ജി​ത്ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ​മാ​രാ​യ ജ​യേ​ഷ്, ദി​ലീ​പ്, സ​ക്കീർ, എ.എ​സ്.ഐ ശ്യാം, സി.പി.ഒ മ​നോ​ജ് എ​ന്നി​വ​രുൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്​ത​ത്. കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി റി​മാൻ​ഡ് ചെ​യ്​തു.