aaaaaaaaaaaaaaaaaaa

പരവൂർ: കോട്ടപ്പുറം ഗവൺമെന്റ് എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഗാന്ധി ജയന്തി ആഘോഷങ്ങളും നടത്തി. നഗരസഭ വാർഡ് കൗൺസിലർ എസ്.ശ്രീലാൽ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ അരുൺ പനയ്ക്കൽ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രഥമാദ്ധ്യാപിക മാഗി സിറിൾ,പരവൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സഫീർ, പി.ടി.എ അംഗം പരവൂർ മോഹൻ, മദർ പി.ടി.എ അംഗങ്ങളായ ശ്രീഷ്‌മ, സരിഗ, അദ്ധ്യാപകരായ സിന്ധു, രജിത, അമീന, അർച്ചന, താര, ധന്യ എന്നിവർ റാലിക്ക് നേതൃത്വം നല്കി.ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ബോധവൽക്കരണ ക്ലാസുകളുൾപ്പടെയുളള വിവിധ പരിപാടികൾ വരുംദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ലഹരി വിരുദ്ധ സ്കൂൾ ജാഗ്രതാ സമിതി ഭാരവാഹികൾ അറിയിച്ചു.