
കൊല്ലം: സംസ്ഥാനത്തെ തൊഴിൽ മേഖലയാകെ പ്രതിസന്ധിയിലായിരിക്കുന്ന കാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ജനം സംശയദൃഷ്ടിയോടെയാണ് നോക്കി കാണുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.കൊല്ലം ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ കൊല്ലത്ത് സംഘടിപ്പിച്ച ഐ.എൻ.ടി.യു.സി നേതാവായിരുന്ന എം.എം.ഷെഫി രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു ഇടതുപക്ഷ ഗവൺമെന്റാണോ കേരളം ഭരിക്കുന്നതെന്ന് ജനം ചോദിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി.സെക്രട്ടറി സുരജ് രവി, ഐ.എൻ.ടി.യു.സി ജില്ലാ ട്രഷറർ അൻസർ അസീസ്, ഡി.സി.സി.ജനറൽ സെക്രട്ടറി കൃഷ്ണവേണി.ജി.ശർമ, എച്ച്.അബ്ദുൽ റഹ്മാൻ, കൺവീനർ ഷാഫി എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി എസ്.നാസറുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ.എം.റഷീദ് നന്ദിയും പറഞ്ഞു.