
കുന്നത്തൂർ: പെരുവേലിക്കര താഴെ മംഗലത്ത് വീട്ടിൽ രാമകൃഷ്ണപിള്ളയെ (70) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബ പ്രശ്നങ്ങൾ കാരണമെന്നാണ് സൂചന. ചൊവ്വാഴ്ച വൈകിട്ട് 7 മുതൽ രാമകൃഷ്ണപിള്ളയെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെ വീടിനുള്ളിൽ സ്‌റ്റെയർകെയ്സിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ചന്ദ്രികയമ്മയാണ് ഭാര്യ. മക്കൾ: രാജ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: നീതു, ലക്ഷ്മി.