
കൊല്ലം: ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്ക് എതിരെയുള്ള ഒരു മാസത്തെ കർമ്മ പരിപാടികളുടെ ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു.കൊല്ലം ഡെപ്യൂട്ടി കമ്മീഷണർ ബി. സുരേഷ് മുഖ്യാഥിതിയാവുകയും വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ.ജെ.തറയിൽ അദ്ധ്യക്ഷയായി. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഒരു കോടി ജനങ്ങളിലേക്ക് ലഹരി വിരുദ്ധ ബോധവൽകരണം എത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കോളേജിൽ പ്രദർശിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.വിദ്യ സ്വാഗതവും വോളന്റിയർ അശ്വതി നന്ദിയും പറഞ്ഞു. ലഹരി വിമുക്ത റാലിയും എൻ.എസ്.എസ് വോളന്റിയേഴ്സ് നിർമ്മിച്ച ലഘു ചലച്ചിത്ര പ്രദർശനവും നടന്നു.