
കൊല്ലം: ദൈവദശകം പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന ദൈവദശക പ്രാർത്ഥനായാത്ര ശാരദാമഠത്തിൽ വച്ച് കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.കൗൺസിലർ പി.സുന്ദരൻ,ശാഖ അംഗങ്ങൾ, ചാത്തന്നൂർ ദിവാകരൻ, മാമ്പള്ളി രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു. നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരള പ്രസിഡന്റ് കെ.പി.ഹരികൃഷ്ണൻ നയിക്കുന്ന യാത്ര സംസ്ഥാനത്തെ മുഴുവൻ എസ്.എൻ.ഡി.പി ശാഖാ മന്ദിരങ്ങളും സന്ദർശിക്കും. കൊല്ലം യൂണിയനിലെ യാത്ര 9ന് കൊട്ടിയം മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നാരംഭിക്കും. മൂന്ന് ദിവസങ്ങളിലായി കൊല്ലം യൂണിയനിലെ 75ൽ പരം ശാഖാ മന്ദിരങ്ങൾ സന്ദർശിച്ച് ഡിസംബർ 27ന് ശിവഗിരിയിൽ എത്തിച്ചേരുമെന്ന് പ്രസിഡന്റ് കെ.പി.ഹരികൃഷ്ണൻ അറിയിച്ചു.