photo-
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഈസ്റ്റ് മേഖലാസമ്മേളനം ശാസ്താംകോട്ടയിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ. കെ. പി. എ ) കരുനാഗപ്പള്ളി ഈസ്റ്റ് മേഖലാ സമ്മേളനം ശാസ്താംകോട്ടയിൽ നടന്നു. ആഞ്ഞിലിമൂട് ജാസ്മിൻ ഹാളിൽ ചേർന്ന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിലുള്ളവരെ ഇ.എസ്.ഐയുടെ പരിധിയിൽ കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും ഇതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലാ പ്രസിഡന്റ് ഹനീഫ അബീസ് അദ്ധ്യക്ഷനായി. പടിഞ്ഞാറേകല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷണൻ മുഖ്യപ്രഭാഷണം നടത്തി. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത വിദ്യാഭ്യാസ അവാർഡ് ദാനവും ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ മുതിർന്ന അംഗങ്ങളെ ആദരിക്കലും നിർവഹിച്ചു. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് ജോയ് ഉമ്മന്നൂർ, സെക്രട്ടറി വിനോദ് അമ്മാസ്,സ്വാശയ സംഘം സംസ്ഥാന കോ ഓർഡിനേറ്റർ അനിൽ എവൺ, സംസ്ഥാന കമ്മറ്റി അംഗം സുരേന്ദ്രൻ വള്ളിക്കാവ്, എം.വിജയൻ, കെ.അശോകൻ, വെൽഫെയർ ട്രസ്റ്റ് ജില്ലാ ചെയർമാൻ മുരളി അനുപമ, ജില്ലാ ട്രഷറർ വിൽസൺ ആന്റണി, ബൻസി ലാൽ, മേഖലാ സെക്രട്ടറി ഉദയൻ കാർത്തിക, ട്രഷറർ ഉണ്ണികൃഷ്ണൻ, എസ്.ശ്രീകുമാർ, സതീഷ് തെറുമ്പിൽ, വിനോദ് വിട്രോൺ, മധു ഇമേജ്, ബിജു സോപാനം തുടങ്ങിയവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ജോയ് ഉമ്മന്നൂർ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ: ഹനീഫ അബീസ് (പ്രസിഡന്റ്), സതീഷ് തെറുമ്പിൽ (വൈസ് പ്രസിഡന്റ്), ഉദയൻ കാർത്തിക (സെക്രട്ടറി) , സുനിൽ ക്ലിയർ (ജോ. സെക്രട്ടറി) ,എസ്.ശ്രീകുമാർ (ട്രഷറർ).