narayanaiyam-
നാരായണീയ സമിതിക്ക് രൂപം കൊടുത്തു

കൊല്ലം: ശ്രീമദ് നാരായണീയം പാരായണം ചെയ്യുന്നതിനും പഠിക്കുന്നതിനുമായി തേവള്ളി ശ്രീ വിനായകിൽ വച്ച് " ശ്രീ വിഷ്ണു നാരായണീയ സമിതി" രൂപികരിച്ചു. അഖില ഭാരത ശ്രീമദ് ഭാഗവത സത്രം സമിതി ഉപാദ്ധ്യക്ഷൻ എസ്.നാരായണസ്വാമി ഉദ്ഘാടനംനിർവഹിച്ചു. സമിതിയുടെ പ്രസിഡന്റായി വിജയകുമാരിയേയും സെക്രട്ടറിയായി ബീന ശിവദാസിനെയും ട്രഷററായി കമലാകുമാരിയേയും തിരഞ്ഞെടുത്തു. സമ്പൂർണനാരായണീയ പാരായണം നടന്നു. എല്ലാ ഏകാദശി ദിവസവും വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു അടുത്ത നാരായണീയ പാരായണം ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുവാൻ തീരുമാനിച്ചു.