
കൊല്ലം: പൊതുസ്ഥലങ്ങളിലെയും വീടുകളിലെയും ശുചിത്വം സംബന്ധിച്ച് കേന്ദ്ര നഗര, പാർപ്പിട മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സർവേക്ഷൺ സർവേയിൽ കൊല്ലം നഗരത്തിന് നാണക്കേട്.
ഒരു ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള രാജ്യത്തെ 382 നഗരങ്ങളിൽ നടത്തിയ സർവേയിൽ സംസ്ഥാനത്തിന് തന്നെ നാണക്കേട് സൃഷ്ടിച്ച് കൊല്ലം കോർപ്പറേഷൻ 366-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു.
വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും ടോയ്‌ലെറ്റ് സൗകര്യം, മാലിന്യ ശേഖരണം, ഖരമാലിന്യ സംസ്കരണം, മലിനജല സംസ്കരണ സംവിധാനങ്ങളുടെ നടത്തിപ്പ്, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവയാണ് സർവേയിൽ പരിഗണിച്ചത്.
അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ ഇവയുടെ പ്രവർത്തനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായവും കൂടി ആരാഞ്ഞായിരുന്നു സർവേ. സർവേയിൽ പങ്കാളികളായ നഗരവാസികൾ മോശപ്പെട്ട അഭിപ്രായം പങ്കുവച്ചത് കൊണ്ടുകൂടിയാണ് കൊല്ലം കോർപ്പറേഷൻ റാങ്കിംഗിൽ ഏറ്റവും പിന്നിലായത്.
ഒന്നാം റാങ്ക് തിരുപ്പതിക്ക്
1. ഒരു ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലുള്ള നഗരങ്ങളുടെ വിഭാഗത്തിൽ 6583.71 സ്കോർ നേടി സർവേയിൽ ഒന്നാം റാങ്ക് നേടിയത് തിരുപ്പതി
2. 3046.15 സ്കോർ നേടിയ ആലപ്പുഴ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ദേശീയതലത്തിൽ 190-ാം റാങ്കാണ്
3. 1376.41 സ്കോർ മാത്രം ലഭിച്ച കൊല്ലം കോർപ്പറേഷൻ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലാണ്
4. മാലിന്യസംസ്കരണത്തിന് കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകാത്തതാണ് കൊല്ലം നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കപ്പെടാത്തതിന്റെ കാരണം
മാലിന്യശേഖരണം താളം തെറ്റി
അഞ്ച് വർഷം മുമ്പ് ആരംഭിച്ച വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണം പോലും ഇതുവരെ പൂർണതോതിലായിട്ടില്ല. വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം വേർതിരിച്ച് സംസ്കരിക്കാനുള്ള കേന്ദ്രീകൃത എം.സി.എഫ് ഒരുക്കാനും അഞ്ച് വർഷത്തിനിടയിൽ കഴിഞ്ഞില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും സ്ഥിരമായി നടപടികളെടുക്കുന്നില്ല.
ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള സംസ്ഥാനത്തെ നഗരങ്ങളും സ്വച്ഛ് സർവേക്ഷൺ റാങ്കും
ആല്പപ്പുഴ- 190
കൊച്ചി- 298
തിരുവനന്തപുരം- 305
തൃശൂർ- 313
പാലക്കാട്- 319
കോഴിക്കോട്- 336
കൊല്ലം- 366
അലപ്പുഴ അടക്കമുള്ള സ്ഥലങ്ങളിൽ വൻവിജയമായ തുമ്പൂർമൂഴി മോഡൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ പോലും കൊല്ലം നഗരസഭാ അധികൃതരുടെ പിടിപ്പുകേടിൽ വൻ പരാജയമായി.
നഗരസഭ പ്രതിപക്ഷ നേതാക്കൾ