കൊല്ലം: വ്യാവസായിക സാങ്കേതിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവ നൽകുന്നതിന് ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജും ടെക്കോസ എഡ്യു സൊല്യൂഷൻസും സംയുക്തമായി റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിംഗ്, പ്രൊഫഷണൽ പ്രോഗ്രാമിംഗ്, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. കോഴ്‌സുകൾക്കൊപ്പം ഇൻഡസ്ട്രിയൽ ട്രെയിനിംഗും പ്ലേസ്‌മെന്റ് അസിസ്റ്റന്റും ലഭിക്കുമെന്ന് മാനേജർ ഫാ. ജോർജ് റോബെറിയോ, സാം.എസ്.ശിവൻ, അശ്വതി.ബി.രാജ്, ഫാ.സാജൻ വാൾട്ടർ, ബിബി ഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.