അഞ്ചൽ: ആയൂർ ഗവ. ജവഹർ സ്കൂൾ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും മനുഷ്യ ചങ്ങലയും തീർത്തു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് ബി. മുരളി, പ്രിൻസിപ്പൽ അമ്പിളി, വാർഡ് മെമ്പർ എ.എം. റാഫി, പ്രോഗ്രാം ഓഫീസർ ആർ.എസ്. ഷീബ, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത്, സന്തോഷ് കുമാർ, പ്രിയ, ശ്രീകുമാർ, മഹേഷ്, അമൽ വർഗ്ഗീസ്, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.