തൊടിയൂർ: സാമൂഹ്യസുരക്ഷാപെൻഷൻ വിതരണം ചെയ്യുന്ന സഹകരണബാങ്ക് ജീവനക്കാർക്ക് നൽകാനുള്ള ഇൻസെന്റീവ് കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട് (കെ.സി.ഇ.എഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ പ്രമോഷനില്ലാതാക്കുന്ന ചട്ടം ഭേദഗതി പിൻവലിക്കുക, പെൻഷൻപ്രായം 60 ആയി ഉയർത്തക, കേരള ബാങ്ക് വെട്ടിക്കുറച്ച പി.എഫ് പലിശ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഐ.എം.എ ഹാളിൽ ചേർന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് പുതുക്കാട്ട് ശ്രീകുമാർ അദ്ധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് വിനയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംഘടനയിൽ നിന്ന് വിരമിക്കുന്ന അശോകൻ കുറുങ്ങപ്പള്ളിക്ക് യാത്ര അയപ്പ് നൽകി. യു.ഡി.എഫ് ജില്ലാചെയർമാൻ കെ.സി.രാജൻ യാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉപഹാരങ്ങൾ വിതരണം ചെയ്തു. വി.ഓമനക്കുട്ടൻ, എൻ.അജയകുമാർ, ബി.പ്രേംകുമാർ, കെ.ആർ.രവി, എം.സാദിക്ക്, എസ്.കെ.ശ്രീരംഗൻ, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച കെ.ജി.വത്സമ്മ, രഘു പട്ടത്താനം, ഹരികുമാർ, പ്രദീപ് എന്നിവർക്ക് യാത്ര അയപ്പ് നൽകി. സംഘടനയുടെ ആദ്യകാല തോക്കളെ അശോകൻ കുറുങ്ങുപ്പള്ളി ആദരിച്ചു.