കുന്നിക്കോട് : സി.ഐ.ടി.യു കുന്നിക്കോട് ഏരിയ കൺവെൻഷൻ നടന്നു. കൺവൻഷൻ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.സജീവൻ അദ്ധ്യക്ഷനായി. എ.വഹാബ് സ്വാഗതം പറഞ്ഞു. സി.സജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എസ്.മുഹമ്മദ് അസ്ലം, സംസ്ഥാന സെക്രട്ടറി പി.സജി, സി.വിജയൻ, ഷൈൻ പ്രഭ, രഘുനാഥൻ, എ.എസ്.ജയചന്ദ്രൻ, പി.ജി.സജികുമാർ, വി.ജെ.റിയാസ്, റോയി, ടി.സോമൻ, എച്ച്.റഷീദ് കുട്ടി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.സജീവൻ (പ്രസിഡന്റ്), സി.വിജയൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.