ഓച്ചിറ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അഹിംസാത്മക നിലപാട് ലോകം ഉറ്റുനോക്കുന്നുവെന്നും പുതുതലമുറ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ഏറ്റെടുക്കണമെന്നും ബിംബവത്ക്കരിക്കപ്പെട്ട ഗാന്ധിയിൽ നിന്ന് രാഷ്ട്രീയ ഗാന്ധിയെ തിരികെ കൊണ്ടുവരണമെന്നും സി.ആർ.മഹേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഓച്ചിറ ഗവ. ഐ.ടി.ഐ യിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായിരുന്നു. ഗാന്ധിദർശൻ പുരസ്കാരം ജി.ആർ. കൃഷ്ണകുമാറിന് സമ്മാനിച്ചു. ഐ.ടി.ഐ പ്രിൻസിപ്പൽ പി.എസ്. സാജു, ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ സി.എസ്. സുഭാഷ്, ജോൺസൺ വൈദ്യൻ, ശശി ഉദയഭാനു, കൗൺസിൽ തിരുവനന്തപുരം ജില്ലാ കൺവീനർ ബി.ജെ. അരുൺ,അസ്‌ലം ആദിനാട് എന്നിവർ സംസാരിച്ചു.