കുന്നിക്കോട് : ഭഗത് സിംഗ് യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ (എ.ഐ.വൈ.എഫ് പറയംകോട് യൂണിറ്റ് കമ്മിറ്റി) 28-ാം ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ്ബിന്റെ പ്രസിഡന്റ് ആശിഷ് വൈ.ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻലി പി.ജോൺ സ്വാഗതവും ജിജോ സാം നന്ദിയും പറഞ്ഞു. സി.പി.ഐ കുന്നിക്കോട് മണ്ഡലം സെക്രട്ടറി എം.നൗഷാദ് സമ്മാനദാനം നിർവഹിച്ചു. ക്ലബ് രക്ഷാധികാരികളായ എം.അജിമോഹൻ, ജെ.സജീവ്, സുരേഷ് ബാബു, എം.എസ്.ഗിരീഷ്, അജിതാ സുരേഷ്, ബി.ഷാജഹാൻ, സുനി സുരേഷ്, വൈ.നാസർ, ജി.കെ.മുരുകൻ, കെ.സുകു, ലീനാ സുരേഷ്, പ്രവീണാ സുരേഷ്, പ്രിൻസി മേരി, അബ്ദുൾ സലാം, ജിബിൻ ജോർജ്, ജയരാജ് എന്നിവർ സംസാരിച്ചു. വിവിധയിനം കലാ-കായിക മത്സരങ്ങൾക്ക് ശേഷം മെഗാഷോയും നൃത്ത പരിപാടികളും നടന്നു.