
കൊല്ലം: വിദ്യാരംഭ ദിനത്തിൽ അക്ഷരമുറ്റത്തേക്ക് ചുവട് വയ്ക്കുന്ന കുരുന്നുകൾക്ക് സെന്റ് മേരീസ് സ്കൂൾ ചെയർമാൻ ഡോ.ഡി.പൊന്നച്ചൻ സ്നേഹസമ്മാനം വിതരണം ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ക്ഷേത്രാങ്കണങ്ങളിലും പള്ളിമുറ്റങ്ങളിലും സ്കൂൾ അങ്കണത്തിലുമായി ഇരുനൂറ്റമ്പതോളം സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു.