 
കരുനാഗപ്പള്ളി: ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥികൾ വിളയിച്ച നെൽകൃഷിയുടെ വിളവെടുപ്പ് സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. സ്ക്കൂളിലെവിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. കെന്നഡി സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പാണ് നടന്നത്. പി.ടി.എ പ്രസിഡന്റ് കാട്ടൂർ ബഷീർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളി, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എം.എസ്. ഷിബു, ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലി, പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, കൺവീനർ പ്രദീപ് സേനാപതി, പി.ടി.എ. വൈസ് പ്രസിഡന്റ് മുനീർ മഹാത്മജി, സജിത് പുളിമൂട്ടിൽ, മാതൃ സമിതി പ്രസിഡന്റ് സീന അൻസർ, വൈസ് പ്രസിഡന്റ് രശ്മി ഹരീഷ്, എം.കെ. വിജയഭാനു, ഹക്കീം ഹനീഫ, ലാൽജി പ്രസാദ്, അശോകൻ അമ്മ വീട്, പരിസ്ഥിതി ക്ലബ് പ്രസിഡന്റ് തീർത്ഥ, സെക്രട്ടറി അശ്വന്ത് ലാൽ, മുതിർന്ന കർഷകൻ പുരുഷൻ തുടങ്ങിയവർ പങ്കെടുത്തു.