തൊടിയൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ 12ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചരണാർത്ഥം പര്യടനം നടത്തുന്ന എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വടക്കൻ മേഖലാജാഥയ്ക്ക് തൊടിയൂർ വില്ലേജ് ജംഗ്ഷനിൽ സ്വീകരണം നൽകി.
ജാഥാ മാനേജർ ആർ.രാമചന്ദ്രൻ പിള്ളയെ യൂണിയൻ തൊടിയൂർ പഞ്ചായത്ത് സെക്രട്ടറി എസ്.സുനിൽകുമാറും വിവിധ സംഘടനകളും ചേർന്ന് സ്വീകരിച്ചു. പ്രസിഡന്റ് വി.കല അദ്ധ്യക്ഷയായി. ജില്ലാ എക്സിസിക്യുട്ടീവ് കമ്മിറ്റി അംഗം എം.സുഗതൻ, ഏരിയ പ്രസിഡന്റ് സുധർമ്മ, സെക്രട്ടറി ആർ.സോമരാജൻ പിള്ള എന്നിവർ സംസാരിച്ചു. എസ്.സുനിൽകുമാർ സ്വാഗതം പറഞ്ഞു.