ചാത്തന്നൂർ: പാരിപ്പള്ളി ടൗൺ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കൊടി മൂട്ടിൽ ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് വി.എസ്.സന്തോഷ്കുമാർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കാരംകോട് ജെ.എസ്.എം ആയുർജീവനം ആശുപത്രിയുടെ സഹകരണത്തോടെ അലോപ്പതി, ആയുർവേദം എന്നീ വിഭാഗങ്ങളിലായിരുന്നു സൗജന്യ ചികിത്സ.റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ആർ.ജി.ജോയി, കബീർ പാരിപ്പള്ളി, അജയൻ കല്ലുവാതുക്കൽ, ശിവരാജൻ പിള്ള, കൊടിമൂട്ടിൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസ്.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിന് ഡോക്ടർമാരായ സുഹാന , ജോയി ബിജോയ്, ആതിര ആനന്ദ്, വിനോദ് കുമാർ കൃഷ്ണജീവനം തുടങ്ങിയവർ നേതൃത്വം നൽകി.