
കൊട്ടിയം: സാമുഹിക സേവന രംഗത്ത് സന്നദ്ധ സംഘടനകൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി മെറിറ്റ് ഈവനിംഗ് കൂനമ്പായിക്കുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ഡോക്ട്രേറ്റ് നേടിയ എൻ.വിനോദ് ലാൽ, ബി.എസ്.എസിന്റെ രാഷ്ട്ര സേവാ പുരസ്കാരം ലഭിച്ച കെ.കെ സോമൻ, നീളം കൂടിയ കേക്ക് നിർമിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയ അജികുമാർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി മന്ത്രി ആദരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ എന്നിവർ ആദരിച്ചു. ഫാസ് പ്രസിഡന്റ് രമേശ് ബാബു അദ്ധ്യക്ഷനായി.സെക്രട്ടറി ഡി.ബാബു, കോർപ്പറേഷൻ കൗൺസിലർമാരായ നസീമാഷിഹാബ്, എ.അനീഷ് കുമാർ, രക്ഷാധികാരികളായ എ.അബ്ദുൽ സലാം മെഡിസിറ്റി, അൻസർ അസീസ്, ഫാസ് ഭാരവാഹികളായ എസ്.സുധീർ, കെ.രഘുനാഥൻ, എ.നാസിമുദീൻ, പി.മനോജ്, വനിതാ വേദി പ്രസിഡന്റ് ഷെമിനിസാർ, സെക്രട്ടറി ഷീലാ രാജേന്ദ്രൻ, ഫാസ് ട്രഷറർ കെ.ശിവരാജൻ, മുൻ ഭാരവാഹികളായ ആർ.രാജേന്ദ്രൻ നായർ, എ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.