
കൊല്ലം: ആർ.വൈ.എഫിന്റെ സംസ്ഥാനതല "ലഹരി വിരുദ്ധ പകൽ പന്തം" കൊല്ലത്ത് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിൽ നിന്നും മദ്യത്തെ ഒഴിവാക്കിയത് ഇരട്ടത്താപ്പാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ആർ.വൈ.എഫ് ദേശീയ പ്രസിഡന്റ് ഷിബു കോരാണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, സി.എം.ഷരീഫ്, പുലത്തറ നൗഷാദ്, ഷമീന ഷംസുദീൻ, ദീപ്തി ശ്രാവണം, പ്രദീപ് കണ്ണനല്ലൂർ, ഡേവിഡ് സേവ്യർ, വിഷ്ണു സുരേന്ദ്രൻ, രാലു രാജ്, ആർ.വൈശാഖ്, മിനി അനിൽ, ഫെബി സ്റ്റാലിൻ, സുഭാഷ്.എസ് കല്ലട, റംഷീദ്, അനീഷ് തുരുത്തിക്കാടൻ, പി.എ.ഷിഹാബ്, അഖിൽ കുര്യൻ, സിയാദ് വേങ്ങര, രാജി ദിനേശ് തുടങ്ങിയവർ നേതൃത്വം നൽകി.