കൊല്ലം: സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണ സമ്മേളനം സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. കോടിയേരി ബാലകൃഷ്‌ണന്റെ സവിശേഷമായ സപീപനം എക്കാലത്തും ഓർമ്മിക്കപ്പെടുമെന്ന്‌ അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരോടുൾപ്പെടെ കോടിയേരി നടത്തിയ സ്‌നേഹപൂർവമായ ഇടപെടൽ കരുത്തും കരുതലമായിരുന്നുവെന്നും വിദ്യാർഥി രംഗത്തുണ്ടായിരുന്ന തന്റ തലമുറയെ രാഷ്‌ട്രീയ രംഗത്ത്‌ തുടരാനും ചുമതലകൾ ഏറ്റെടുക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി എസ്‌.സുദേവൻ അദ്ധ്യക്ഷനായി. ആർ.എസ്‌.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്‌, സി.പി.ഐ നേതാക്കളായ കെ.പ്രകാശ്‌ബാബു, മുല്ലക്കര രത്നാകരൻ, കെ.പി.സി.സി സെക്രട്ടറി സൂരജ്‌ രവി, കുരീപ്പുഴ ശ്രീകുമാർ, എൻ.എസ്‌.എസ്‌ താലൂക്ക്‌ യൂണിയൻ പ്രസിഡന്റ്‌ ഡോ.ഗോപകുമാർ, എസ്‌.എൻ ട്രസ്‌റ്റ്‌ ട്രഷറർ ഡോ.ജയദേവൻ, കടയ്‌ക്കൽ അബുദുൾ അസീസ്‌ മൗലവി, കൊല്ലം രൂപതാ അഡീഷണൽ വികാരി ജനറൽ ഫാ.സുഗൺ, വിവിധ കക്ഷി നേതാക്കളായ വഴുതാനത്ത്‌ ബാലചന്ദ്രൻ, സി.കെ.ഗോപി, എ.ഷാജു, ഈച്ചംവീട്ടിൽ നയാസ്‌ മുഹമ്മദ്‌, ചന്ദനത്തോപ്പ്‌ അജയകുമാർ, ഡോ.അമീൻ, അഡ്വ എച്ച്‌.രാജു എന്നിവർ സംസാരിച്ചു.