akshay-kumar-19

പട്ടാഴി: പന്ത്രണ്ടുമുറി ജംഗ്ഷന് സമീപം ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പത്തനാപുരം നടുക്കുന്ന് അക്ഷയ് ഭവനിൽ ഷൈനി - മനോജ് ദമ്പതികളുടെ മകൻ
അക്ഷയ് കുമാറാണ് (19) മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന യുവാക്കളിൽ ഒരു സംഘത്തിന്റെ ബൈക്കാണ് മതിലിൽ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അക്ഷയ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന പുളിവിള സ്വദേശിയായ യുവാവിനെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരൻ: അശ്വിൻ.