thee
'തീ' എന്ന ചിത്രത്തിന്റെ അമ്പതാം ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സമൂഹസംഗമം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലഹരിക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ ശക്തമായ സന്ദേശം ഉൾക്കൊള്ളിച്ച് അനിൽ വി.നാഗേന്ദ്രൻ നിർമ്മിച്ച 'തീ' എന്ന ചിത്രത്തിന്റെ 50-ാം ദിനാഘോഷം കരുനാഗപ്പള്ളിയിൽ നടന്നു.
ടൗൺ ക്ലബിൽ നന്മ പൊങ്കാലയോടെയായിരുന്നു പരിപാടികളുടെ തുടക്കം. ഗായിക പി.കെ.മേദിനി ഉദ്ഘാടനം ചെയ്തു. ടൗൺ ക്ലബിൽ നിന്ന് സമ്മേളന സ്ഥലമായ ലാലാജി ജംഗ്ഷനിലേക്ക് നടന്ന ഘോഷയാത്രയിൽ ചിത്രത്തിലെ നടീ നടന്മാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർ അണിനിരന്നു.

തുടർന്ന് നടന്ന സമൂഹസംഗമം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വനിതാകമ്മിഷൻ അംഗം എം.എസ്.താര അദ്ധ്യക്ഷയായി. പ്രവീൺ മനയ്ക്കൽ സ്വാഗതം പറഞ്ഞു. അനിൽ വി.നാഗേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. പി.കെ.മേദിനി, സ്വാമി തപസ്യാമൃതാനന്ദപുരി, ആർ.രാമചന്ദ്രൻ, കെ.സി.രാജൻ, കെ.ജി.രവി, കോട്ടയിൽ രാജു, ബിനുമോഹൻ, പ്രേംകുമാർ, ഋതേഷ്, കവിയരശ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത സായാഹ്നം നടന്നു.