
കൊല്ലം: ജില്ലാ ആശുപത്രി പരിസരം, താലൂക്ക് കച്ചേരി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം എന്നിവടങ്ങളിലെ 10 സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. പഴകിയ മീൻ കറി, ചപ്പാത്തി, ചോറ് ,പെറോട്ട, എന്നിവ കണ്ടെത്തി. പഴകിയ ആഹാരസാധനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കും മറ്റ് ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. കോർപ്പറേഷർ ഹെൽത്ത് സുപ്പർവൈസറുടെ നിർദ്ദേശാനുസരണം ഹെൽത്ത് ഇൻസ്പെക്ടറായ ജി.സാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറന്മാരായ പ്രദീപ് കുമാർ, കിരൺ ടോം, പ്രതീക്ഷ എന്നിവർ പങ്കെടുത്തു.