1-

കൊല്ലം: എക്‌​സൈസ് സ്‌പെഷ്യൽ സ്​ക്വാഡ് സർക്കിൾ ഇൻസ്‌​പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ റേഞ്ചിലെ നെടുമ്പന ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപ വിലവരുന്ന 2000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

നെടുമ്പന അമ്പലത്തിവിള വീട്ടിൽ വിനോദിന്റെ (42) വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്. ഇയാൾക്കെതിരെ കോട്പ കേസെടുത്ത് പിഴചുമത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഷാഡോ സംഘം നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്‌​സൈസ് ഓഫീസർമാരായ നിഥിൻ, ശ്രീനാഥ്, അജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.