
കൊല്ലം: സിറ്റി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറ് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിലായി. പാരിപ്പള്ളി എഴിപ്പുറം ലക്ഷ്മി ഭവനിൽ ഗോകുൽ (അപ്പു, 20), വർക്കല പനയറ
എം.എസ് ലാൻഡിൽ ശരത്ത് (21), നന്ദു ഭവനിൽ ആരോമൽ (22), വർക്കല കോവൂർ, ബാലഭവനിൽ വൈശാഖ്(25), വർക്കല മുട്ടപ്പാലം കുന്നുവിള വീട്ടിൽ അഭിനന്ദ്(21) എന്നിവർ പാരിപ്പള്ളി പൊലീസിന്റെയും മയ്യനാട് കുണ്ടുകുളം ഭാഗത്ത് നിന്ന് ഉമയനല്ലൂർ, പട്ടരുമുക്ക്, വയലിൽ പുത്തൻ വീട്ടിൽ റഫീക്കുമാണ്(29) കൊട്ടിയം പൊലീസിന്റെയും പിടിയിലായത്. ഇവരിൽ നിന്ന് 4.7 ഗ്രാം എം.ഡി.എം.എയും 4 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പാരിപ്പള്ളി എസ്.എച്ച്.ഒ അൽജബ്ബാർ, കൊട്ടിയം ഇൻസ്‌പെക്ടർ എം.സി. ജിംസ്റ്റൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമുമാണ് ഇവരെ പിടികൂടിയത്.