
കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.നിധിൻരാജിന്റെ 'കുഞ്ചുവും ഞാനും" എന്ന പുസ്തകം ആശുപത്രി ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.രാജേന്ദ്രൻ മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ആർ. ചന്ദ്രമോഹന് നൽകി പ്രകാശനം ചെയ്തു. നിധിൻരാജും ആറുവയസ്സുള്ള മകനുമായുള്ള രസകരമായ സംഭാഷണങ്ങളും ദൈനംദിന സംഭവങ്ങളും 15 കഥകളിലായി ഉൾപ്പെടുത്തിയ പുസ്തകമാണ് 'കുഞ്ചുവും ഞാനും". ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള അദ്ധ്യക്ഷനായി. ഡയറക്ടർമാരായ അഡ്വ. പി.കെ. ഷിബു, കെ. ഓമനക്കുട്ടൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി.ശ്രീകുമാർ, പി.ആർ.ഒ ജയ്‌ഗണേഷ്, സീനിയർ ഡോക്ടർമാരായ ഡോ. അബ്ദുൾ ലത്തീഫ്, ഡോ.റെയ്ച്ചൽ ഡാനിയേൽ, ഡോ.മനോജ്, ഡോ.രേണു ചന്ദ്രൻ, ഡോ.രാഹുൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. ഷിബു നന്ദി പറഞ്ഞു. പുസ്തകം ഓൺലൈനായും ആശുപത്രിയിലെ കൺസ്യൂമർ സ്റ്റോറിലും ലഭ്യമാണ്.