p

കൊല്ലം: യുവതിയെയും അഞ്ച് വയസുകാരനെയും ഗേറ്റും വീടും അടച്ച് ഒരു രാത്രി സഹിതം 21 മണിക്കൂർ പുറത്ത് നിറുത്തിയ സംഭവത്തിൽ ഭർത്തൃ കുടുംബാംഗങ്ങൾക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു.

കൊട്ടിയം തഴുത്തല പി.കെ ജംഗ്ഷൻ ശ്രീലകത്തിൽ അതുല്യയെയും മകനെയും വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിലാണ് കേസ്.

അതുല്യയുടെ ഭർത്തൃമാതാവ് തഴുത്തല കിഴവൂർ വീട്ടിൽ അജിതകുമാരിക്കെതിരെ അഞ്ചുവയസുകാരനായ കൊച്ചുമകനെ മാനസികമായി പീഡിപ്പിച്ചതിനും അജിതകുമാരിക്ക് പുറമേ അതുല്യയുടെ ഭർത്താവ്, ഭർത്തൃ സഹോദരി എന്നിവർക്കെതിരെ സ്ത്രീധന പീഡനത്തിനുമാണ് കേസ്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ അതുല്യ മകനെ സ്കൂളിൽ നിന്ന് വിളിക്കാൻ പോയപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഭർത്തൃമാതാവ് അതുല്യയുടെ വീടിന്റെ ഗേറ്റും വാതിലും അകത്ത് നിന്ന് പൂട്ടിയത്. പ്രതിഷേധം ശക്തമായതോടെ ബാലവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ എന്നിവർ ഇടപെട്ട് നടത്തിയ മദ്ധ്യസ്ഥ ചർച്ചയിൽ ഭർത്തൃമാതാവ് പിൻവാങ്ങിയതോടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരുമകളെയും കൊച്ചുമകനെയും വീട്ടിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

6​ ​ദി​വ​സ​ത്തി​ന​കം​ ​എ​ഫ്.​ഐ.​ആർ
ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം

കൊ​ല്ലം​:​ ​യു​വ​തി​യെ​യും​ ​കു​ഞ്ഞി​നെ​യും​ ​ഭ​ർ​ത്തൃ​മാ​താ​വ് ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഇ​റ​ക്കി​വി​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​ഭ​ർ​ത്താ​വി​നെ​തി​രെ​ ​ആ​റ് ​ദി​വ​സ​ത്തി​ന​കം​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​ദേ​ശീ​യ​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​രേ​ഖ​ ​ശ​ർ​മ്മ​ ​ഡി.​ജി.​പി​യോ​ട് ​ക​ത്തി​ലൂ​ടെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ഞ്ച് ​ദി​വ​സ​ത്തി​ന​കം​ ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും​ ​ക​ത്തി​ൽ​ ​പ​റ​യു​ന്നു.