 
കരുനാഗപ്പള്ളി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖലാസമ്മേളനം രവി തമ്പുരാൻ നഗറിൽ (കരുനാഗപ്പള്ളി ടൗൺ ക്ലബ് ) ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോയി ഉമ്മന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിനോദ് അമ്മാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. രാഷ്ടപതിയുടെ ഉദ്കൃഷ്ട സേവാ മെഡലിന് അർഹനായ ധീര ജവാൻ പ്രമോദ്, മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിന് അർഹരായ പൊലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് റാഫി, നിജുമോൻ, ആർ.രതീഷ് കുമാർ, മുഹമ്മദ് ഷാഫി, സന്ദീപ് എന്നിവരെ സ്വാശ്രയ സംഘം സംസ്ഥാന കോ- ഓഡിനേറ്റർ അനിൽ എ വൺ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ വള്ളിക്കാവ്, മുൻ സംസ്ഥാന സെക്രട്ടറി കെ.അശോകൻ എന്നിവർ നിർവഹിച്ചു. സാന്ത്വനം പദ്ധതിയുടെ വിവരണം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം.വിജയനും ഇൻഷ്വറൻസ് പദ്ധതി വിവരണം ജില്ലാ ട്രഷറർ വിൽസൺ ആന്റണിയും നിർവഹിച്ചു. മുരളി അനുപമ, ബെൻസിലാൽ, സുജിത സജീവ്, അജി അരുൺ, രാജശേഖരൻ നായർ, പ്രദീപ് തെക്കുംഭാഗം, മനോജ് കുന്നത്ത്, ബാബു , ഹനീഫാ ഹബീസ്, ഉദയൻ , സന്തോഷ്, , പ്രദീപ് , ശ്രീജിത്ത് , പ്രകാശ് അജാസ്, രാജു പെരുങ്ങാല, മനു ശങ്കർ, സജുകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മനോജ് കുന്നത്ത് (പ്രസിഡന്റ് ), ഗോപുനീണ്ടകര (വൈസ് പ്രസിഡന്റ് ), പ്രദീപ് അപ്പാളു (സെക്രട്ടറി ), ഹാരീസ് ഹാരി (ജോയിന്റ് സെക്രട്ടറി ), മനുശങ്കർ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.