photoooooo

കൊല്ലം: ചികിത്സയിലിരിക്കെ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല. 4ന് രാത്രി 11.45ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഏകദേശം 30 വയസ് പ്രായമുള്ള യുവാവ് മരിച്ചത്.

ഇടത്തേ കൈത്തണ്ടയിൽ യു.എസ് എന്ന് ഇംഗ്ലീഷിൽ പച്ചകുത്തിയിട്ടുണ്ട്. നെറ്റിയിൽ ഇടത് വശത്ത് ഒരു മുറിവടയാളവുമുണ്ട്. 3ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന നേത്രാവതി എക്സ്‌പ്രസ് ട്രെയിനിന്റെ മുന്നിലെ ജനറൽ കോച്ചിലാണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരം ലഭിക്കുന്നവർ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0474 2748073, 9497981114.