 
പുത്തൂർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി ലഹരി വിരുദ്ധ വിമുക്ത ബോധവത്കരണ ക്യാമ്പും വയോജനങ്ങളെ ആദരിക്കലും നടത്തി. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷർമി മധു അദ്ധ്യക്ഷനായി. ലഹരി വിരുദ്ധ പ്രതിജ്ഞ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത ചൊല്ലിക്കൊടുത്തു.എക്സ്സൈസ് ഉദ്യോഗസ്ഥനായ ജയകുമാർ ലഹരി ബോധവത്കരണ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെ.കെ.വിനോദിനി, പി.വാസു, ബൈജു കുമാർ, എസ്. സുജാതഅമ്മ ,സി.എസ്. നിവാസ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആർ.അരുൺനാഥ് എന്നിവർ പങ്കെടുത്തു.