photo
ഗാന്ധിദർശൻ പുരസ്കാരം ജി.ആർ.കൃഷ്ണകുമാറിന് സി.ആർ. മഹേഷ് എം.എൽ.എ സമ്മാനിക്കുന്നു

കരുനാഗപ്പള്ളി : ഗാന്ധിയൻ ആശയ പ്രചാരണ രംഗത്തെ സമഗ്ര സംഭാവനകൾ നൽകുന്നവർക്കായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ ഗാന്ധിദർശൻ പുരസ്കാരം വിതരണം ചെയ്തു.

ഗാന്ധി പീസ് ഫൗണ്ടേഷൻ ഓർഗനൈസിംഗ് സെക്രട്ടറിയും ഗാന്ധി മാർഗ്ഗ പ്രവർത്തകനുമായ ജി.ആർ.കൃഷ്ണകുമാറിനാണ് അവാർഡ് സമ്മാനിച്ചത്.

പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ഓച്ചിറ ഗവ. ഐ.ടി.ഐ യിൽ നടന്ന ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എ പുരസ്കാരം വിതരണം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായിരുന്നു. പി.എസ്.സാജു, ബി.ജെ.അരുൺ, ജോൺസൺ വൈദ്യൻ, ശശി ഉദയഭാനു, അസ്‌ലം ആദിനാട്, സി.എസ്.സുഭാഷ് എന്നിവർ സംസാരിച്ചു.