കുന്നത്തൂർ: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെയും സി.ഡി.എസിന്റെയും നേതൃത്വത്തിൽ ബാലസഭാകുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണവും മാരത്തോണും സംഘടിപ്പിച്ചു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ നിഷ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഞ്ജലി നാഥ്,സമദ്, ദിലീപ്, ശ്രീലക്ഷ്മി, ബിജു, എക്സൈസ് ഉദ്യോഗസ്ഥ ഷീബ,സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മണിയമ്മ തുടങ്ങിയവർ പങ്കെടുത്തു.