
കൊല്ലം: അയത്തിൽ വേലായുധ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1974 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും "ഓർമ്മയുടെ സുവർണ നിമിഷങ്ങൾ" എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ പത്മകുമാർ ഉദ്‌ഘാടനം ചെയ്തു. പഴയകാല അദ്ധ്യാപകരായ ദിവാകരൻ, വിശ്വംഭരൻ, ശ്രീസുതൻ, ജെ.കെ.സരസ്വതിയമ്മ, ഇന്ദിര, സതിഭായി, രമണി, ബാലകൃഷ്ണ പിള്ള എന്നിവരെ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.ജി.ബിന്ദു, അദ്ധ്യാപകരായ ദിവാകരൻ, വിശ്വംഭരൻ,ജെ.കെ. സരസ്വതിയമ്മ, മണക്കാട് നജുമുദീൻ,കൊല്ലൂർവിള ബദറുദ്ദീൻ, വിജയകുമാരി, ഗണേഷ് , ഹൃഷികേശൻ നായർ എന്നിവർ സംസാരിച്ചു.