phot
വെഞ്ചേമ്പ് ദേശസേവിനി വായനശാലക്ക് വേണ്ടി പണികഴിപ്പിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ.ഷാജി നാടിന് സമർപ്പിക്കുന്നു.

പുനലൂർ: വെഞ്ചേമ്പ് ദേശ സേവിനി വായനശാലക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ.ഷാജി നാടിന് സമർപ്പിച്ചു. വായനശാല പ്രസിഡന്റ് കെ.എസ്.സ്മിതു അദ്ധ്യക്ഷനായി. കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജിഷ മുരളി സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.ജോസ്, ഗ്രാമ പഞ്ചായത്ത് അംഗം പി.പ്രകാശ്കുമാർ,സി.പി.എം കരവാളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.രാജേഷ്, ആർ.അജയകുമാർ,കെ.ശിവപ്രസാദ്, വി.സജികുമാർ, വി.സുരേഷ്കുമാർ, ജയന്തി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ആദ്യകാല ഭാരവാഹികളായ നരിക്കൽ ഭാസി, പി.കുട്ടപ്പൻ, കെ.അജികുമാർ, യുവ സംവിധായൻ മനിഷ് കുറുപ്പ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.