photo
ഡോ. സുരേഷ് ബാബു അവതരിപ്പിച്ച പൂതനാ മോഷം കഥകളി

കരുനാഗപ്പള്ളി: പഠനത്തിന്റെ ഭാഗമായി അയണിവേലിക്കുളങ്ങര തെക്ക് കന്നേറ്റി സി.എം.എസ് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കഥകളി സംഘടിപ്പിച്ചു. അയണിയുടെ പ്രിയ കലാകാരൻ കണിച്ചേരിൽ ഡോ.സുരേഷ് ബാബു പൂതന മോക്ഷം കഥയെ ആസ്പദമാക്കി കഥകളി അവതരിപ്പിച്ചു. ചാത്തന്നൂർ കൊച്ചുനാരായണ പിള്ള കുട്ടികളുമായി കഥകളിയെക്കുറിച്ച് സംവാദിച്ചു. നഗരസഭാ കൗൺസിലർമാരായ ബീന ജോൺസൺ, ബിന്ദു അനിൽ, പി ടി.എ പ്രസിഡന്റ് പ്രദീപ്കുമാർ, ഹെഡ്മാസ്റ്റർ ബിജു, സ്റ്റാഫ് സെക്രട്ടറി ആൻസി എന്നിവർ സംസാരിച്ചു.