sumathi-k-75

എഴുകോൺ: കശുഅണ്ടി ഫാക്ടറിയിലേക്ക് നടന്നുപോയ തൊഴിലാളി ബൈക്കിടിച്ച് മരിച്ചു. വാളായിക്കോട് ഉദയഭവനത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ കെ. സുമതിയാണ് (75) മരിച്ചത്.

ശനിയാഴ്ച രാവിലെ 7.30 ന് ഇടയ്ക്കിടം നടമേൽ ജംഗ്ഷനിലാണ് അപകടം. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. എഴുകോൺ പൊലീസ് കേസെടുത്തു. മക്കൾ: ഉദയകുമാർ, വിജയകുമാർ, പ്രസന്നകുമാർ. മരുമക്കൾ: വിനിത വിജയൻ, മായ, പ്രസന്നൻ. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.