thathamala-padam

കൊട്ടിയം: തട്ടാമല ജ്ഞാനോദയം വായനശാലയുടെ 87-ാമത് വാർഷികാഘോഷത്തിന്റെയും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടർ റൂമിന്റെയും ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ആർ.സെന്തിൽ രാജ് അദ്ധ്യക്ഷനായി. പ്രൊഫ.വി. ഹർഷകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളി കൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സി.വിമൽ കുമാർ, ഡോ.എൻ.വിനോദ് ലാൽ,പട്ടത്താനം സുനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലൈബ്രറി സെക്രട്ടറി ആർ.ജയകുമാർ, എസ്.സുജ, വി.എസ്. പ്രിയദർശൻ, ഡി.ഷീല, ഷൺമുഖദാസ് ,ജെ.വിഷ്ണുദാസ് ,​ എസ്.കിഷൻ ചന്ദ്, കെ.വിമൽ കുമാർ, ആർ.ബൈജു, എ.ഹെന്നി, എസ്.സുമി, എസ്.എച്ച്. ഖനേഷ്, ടി.കബീർ ഖാൻ, എസ്.പ്രീതിഷ് എന്നിവർ സംസാരിച്ചു. വായനശാല ബാലവേദിയിലെയും യുവജനവേദിയിലേയും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .