ശാസ്താംകോട്ട: ശാസ്‌താംകോട്ട ടൗൺ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷം നടന്നു. നബിദിനത്തോടനുബന്ധിച്ച് രാവിലെ മുതൽ പള്ളി അങ്കണത്തിൽ അന്നദാനം, മത പ്രഭാഷണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. തുടർന്ന് നടന്ന സമ്മേളനം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബുജാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജബ്ബാർ നബിദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗം എം.രജനി, മുൻ പഞ്ചായത്തംഗം എസ്.ദിലീപ് കുമാർ, അബ്ദുൽ റഷീദ്, സലീം, സിദ്ദിഖ്, ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ അനൂപ്, അബ്ദുൽ സമദ്, മിഥുൻ എന്നിവർ സംസാരിച്ചു.