
അഞ്ചൽ: കോട്ടുക്കൽ ജില്ല കൃഷിഫാം മുൻ ഉദ്യോഗസ്ഥൻ ഇടമുളയ്ക്കൽ തച്ചക്കോട് പടിഞ്ഞാറേ വീട്ടിൽ എം. ജോൺ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഒ. ഏലിയാമ്മ. മക്കൾ: ലിസി തോമസ്, സുജ അലക്സ്, റെജി ജോൺ (കേരളകൗമുദി കൈപ്പള്ളിമുക്ക് ഏജന്റ്), ബിജു ജോൺ (ബഹ്റിൻ), റോയി ജോൺ (പ്രധാന ശൂശ്രൂഷകൻ ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി). മരുമക്കൾ: തോമസ് ചാക്കോ, അലക്സ് ലൂക്കോസ്, ഷൈനി റെജി, ജ്യോതി ബിജു, ലിസി റോയി.