post

പടിഞ്ഞാറെ കല്ലട: കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ സമാന്തര റോഡ് നിർമ്മാണം നിലച്ചിട്ട് മാസങ്ങളായി. റോഡ് നിർമ്മിക്കുന്ന പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിലെ തടസമാണ് ജോലികൾ വൈകാൻ കാരണം. വർഷങ്ങൾക്ക് മുമ്പ്,​ സമാന്തര റോഡ് നിർമ്മിക്കുന്ന റെയിൽവേ ഭൂമിയിൽ അനുവാദമില്ലാതെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് വൈദ്യുത കണക്ഷൻ നൽകുന്നതിനായി സ്ഥാപിച്ച പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസമാണ് ഇപ്പോൾ തടസമായിരിക്കുന്നത്.

ഇക്കാര്യങ്ങൾ വിശദമാക്കി റെയിൽവേ,​ വൈദ്യുതി ബോർഡിന് കത്ത് നൽകിയതനുസരിച്ച് ശാസ്താംകോട്ട കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഓഫീസ് 55,729 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വൈദ്യുതി ബോർഡിന് നൽകിയിരുന്നു. ഇനി റെയിൽവേ ബോർഡും വൈദ്യുതി ബോർഡും ചർച്ചയിലൂടെ വേണം പരിഹാരം കണ്ടെത്താൻ.

...........................................................................................................................

സമാന്തര റോഡ് നിർമ്മിക്കുന്ന സ്ഥലത്തെ വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്‌താൽ

രണ്ട് മാസത്തിനുള്ളിൽ ശേഷിക്കുന്ന ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കാൻ സാധിക്കും

കുര്യൻ,​ എൻജിനീയർ,​ റെയിൽവേ ബ്രിഡ്ജസ് വിഭാഗം

നിർമ്മാണചെലവ് 2 കോടി

 2021 മാർച്ചിൽ അടിപ്പാത നിർമ്മാണത്തിന് തുടക്കം

 ജനുവരിയിൽ 7 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലുമുള്ള അടിപ്പാതയുടെ നിർമ്മാണം പൂ‌ത്തിയായി

സമാന്തര റോഡിന്റെ പാർശ്വഭിത്തിയുടെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞു