photo

കരുനാഗപ്പള്ളി : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി.വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വാഹനജാഥ സംഘടിപ്പിച്ചു.12 ന് കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ പ്രചാരണാർത്ഥമാണ് ജാഥ സംഘടിപ്പിച്ചത്. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സി.രാധാമണി ക്യാപ്റ്റനും വൈസ് പ്രസിഡന്റ്‌ ആർ.രാമചന്ദ്രൻ പിള്ള മാനേജരുമായ വടക്കൻ മേഖലാ ജാഥയ്ക്ക് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ പഞ്ചായത്തുകളിൽ സ്വീകരണം നൽകി. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിൽ നൽകിയ സ്വീകരണയോഗത്തിൽ രമണിഅമ്മ അദ്ധ്യക്ഷത വഹിച്ചു. സുകുമാരി, ജാഥാഅംഗം ബി. ശശി, സി. പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ.ജയപ്രകാശ്, എം.സുഗതൻ, പ്രവീൺ മനക്കൽ, പുഷ്പാഗദൻ, ഷറഫുദീൻ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.

ആലപ്പാട് പഞ്ചായത്തിൽ നടന്ന യോഗത്തിൽ അനിൽകുമാർ അദ്ധ്യക്ഷനായി.

ടി.ബീന, രാജേഷ്, പ്രേംകുമാർ, വീണ എന്നിവർ സംസാരിച്ചു.

ക്ലാപ്പന പഞ്ചായത്തിൽ ആലുംപീടികയിൽ നടന്ന സ്വീകരണ യോഗത്തിൽ ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായി. റംല റഹിം, ബി.ശശി, രാജേഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി മോൾ,ടി.എൻ. വിജയകൃഷ്ണൻ, കുഞ്ഞിചന്തു എന്നിവർ സംസാരിച്ചു.

കുലശേഖരപുരം പഞ്ചായത്തിൽ നൽകിയ സ്വീകരണത്തിൽ സി.സുധർമ അദ്ധ്യക്ഷ വഹിച്ചു. ജെ. രവീന്ദ്രൻ, ജാഥാ ക്യാപ്ടൻ സി. രാധാമണി, മാനേജർ ആർ. രാമചന്ദ്രൻ പിള്ള, ബി. സുധർമ എന്നിവർ സംസാരിച്ചു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക് ജാഥാ ക്യാപ്റ്റൻ സി. രാധാമണി നന്ദി പറഞ്ഞു.