photo

കരുനാഗപ്പള്ളി : സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാവ്യവസായ കേന്ദ്രത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ അവലോകന യോഗം നടന്നു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാവ്യവസായ കേന്ദ്രം മാനേജർ തോമസ് ജോൺ വിഷയാവതരണം നടത്തി. കരുനാഗപ്പള്ളി ഉപജില്ലാ വ്യവസായ ഓഫീസർ അനിൽകുമാർ സ്വാഗതവും ശാസ്താംകോട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വി.പി. ഗിരിജ നന്ദിയും പറഞ്ഞു. താലൂക്കിലെ വിവിധ വകുപ്പ് തലവന്മാരും ബാങ്ക് പ്രതിനിധികളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.