
ഓടനാവട്ടം: തൊഴിലുറപ്പ് പദ്ധതിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ വെളിയം ഗ്രാമ പഞ്ചായത്തിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ആഭിമുഖ്യത്തിൽ ഓടനാവട്ടത്ത്
പ്രതിഷേധ കൂട്ടായ്മയും ഒപ്പുശേഖരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ് സമ്മേളനം
ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രമണി അദ്ധ്യക്ഷയായി. സ്ഥിര സമിതി അദ്ധ്യക്ഷൻമാരായ കെ. സോമശേഖരൻ, എം.ബി.പ്രകാശ്, ജാൻസി സിജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലഗോപാൽ, സോമപ്രസാദ്, ആർ.പ്രേമചന്ദ്രൻ, മധു മുട്ടറ, വാർഡംഗം ആർ.പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.