
കൊല്ലം: പോരുവഴി ജാസ്മിൻ നിവാസിൽ റിട്ട. ധനവകുപ്പ് അഡീഷണൽ സെക്രട്ടറി പരേതനായ ടി. ഷാഹുൽ ഹമീദിന്റെ ഭാര്യ എം. സൗദാബീഗം (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ജാസ്മിൻ, ഡോ. എസ്. ഫെയ്സി (യു.എൻ പരിസ്ഥിതി കൺസൾട്ടന്റ് ), എസ്.എ. സെയ്ഫ് (കേരള പി.എസ്.സി അംഗം), ഡോ. എസ്.എ. ഹഫീസ് (പ്രിൻസിപ്പൽ, പബ്ളിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം). മരുമക്കൾ: ഡോ. എം. നിസാമുദ്ദീൻ (റിട്ട. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ), ടി. നസീമ ബീവി (എൻജിനിയർ), എസ്. നൂർജിഹാൻ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, പോരുവഴി), ഡോ. കെ.ആർ. ഹസീന (നിയോ നാറ്റോളജിസ്റ്റ്, നിംസ്, തിരുവനന്തപുരം).