അഞ്ചൽ: വനിതാ ശിശുവികസന വകുപ്പ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ആയൂർ ഗവ. ജവഹർ സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുദേന്ദ്രൻ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ബി. മുരളി, ജില്ലാ ശിശുവികസന ഓഫീസർ പി.ബിജി , പ്രിൻസിപ്പൽ ജി.അമ്പിളി, ഹെഡ്മിസ്ട്രസ് ബി.ദീപ, രജിത തുടങ്ങിയവർ സംസാരിച്ചു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി സൈബർസെൽ സബ് ഇൻസ്പെക്ടർ നിയാസും കുട്ടികൾക്കുവേണ്ടിയുള്ള നിയമങ്ങൾ എന്ന വിഷയത്തിൽ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ജി. പ്രസന്നകുമാരിയും ക്ലാസെടുത്തു.